70 ശതമാനം മരണം യൂറോപ്പിൽ
Monday, March 30, 2020 12:10 AM IST
ജനീവ: ചൈനയിൽ രൂപംകൊണ്ട കോവിഡ്-19 മഹാമാരി ഇതിനകം ഏറ്റവുമധികം ജീവൻ അപഹരിച്ചത് യൂറോപ്പിൽ. ഞായർ രാവിലെ 7.30 വരെ കോവിഡ് മൂലമുള്ള മരണങ്ങളിൽ 70 ശതമാനത്തിലേറെ യൂറോപ്യൻ രാജ്യങ്ങളിലാണ്. ആ സമയത്തെ കണക്കനുസരിച്ച് 30,879 മരണങ്ങൾ നടന്നതിൽ 21,776-ഉം യൂറോപ്പിലാണ്.
81439 പേർക്കു രോഗം പിടിച്ച ചൈനയിൽ 3,300 പേരാണ് ഇന്നലെ രാവിലെവരെ മരിച്ചത്. അവിടെ 742 പേർ ഗുരുതരാവസ്ഥയിൽ കഴിയുന്നുമുണ്ട്. ഇവരടക്കം 2691 പേരാണ് ഇപ്പോൾ രോഗാവസ്ഥയിലുള്ളത്.
അതേസമയം ഇറ്റലി, സ്പെയിൻ, ജർമനി, ഫ്രാൻസ്, യുകെ തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിൽ പതിനായിരക്കണക്കിനു പേരാണ് രോഗാവസ്ഥയിൽ തുടരുന്നത്.
യൂറോപ്യൻ രാജ്യങ്ങളിലെ മരണസംഖ്യ ഇങ്ങനെ (ഞായർ രാവിലെ 7.30 വരെ): ഇറ്റലി 10023, സ്പെയിൻ 5982, ഫ്രാൻസ് 2314, യുകെ 1019, നെതർലൻഡ്സ് 639, ജർമനി 433, ബെൽജിയം 353, സ്വിറ്റ്സർലൻഡ് 264, തുർക്കി 108, സ്വീഡൻ 105, പോർച്ചുഗൽ 100, ഓസ്ട്രിയ 68, ഡെന്മാർക്ക് 65, റൊമാനിയ 37, അയർലൻഡ് 36, ഗ്രീസ് 32, നോർവേ 23, സാൻ മരീനോ 22, പോളണ്ട് 18, ലക്സംബുർ 18, ഹംഗറി 11, ചെക്ക് റിപ്പബ്ലിക് 11, സെർബിയ 10, അൽബേനിയ 10, സ്ലോവേനിയ 9, യുക്രെയ്ൻ 9, ഫിൻലൻഡ് 9, ബൾഗേറിയ 7, ലിത്വാനിയ 7, ബോസ്നിയ 6, ക്രൊയേഷ്യ 5, സൈപ്രസ് 5, റഷ്യ 4, മാസഡോണിയ 4, ഐസ്ലാൻഡ് 2, മൊൾഡോവ 2, എസ്റ്റോണിയ 1, മോണ്ടെനെഗ്രോ 1