സൗദിയിൽ വീണ്ടും കോവിഡ് മരണം
Wednesday, March 25, 2020 11:07 PM IST
റിയാദ്: കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം സൗദി അറേബ്യയിൽ രണ്ടായി. മക്കയിൽ 46 വയസുകാരനാണ് ഇന്നു മരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. മദീനയിൽ ഒരു അഫ്ഗാനിസ്ഥാൻ പൗരന്റെ മരണം ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു. പുതുതായി 133 കേസുകൾകൂടി റിപ്പോർട്ട് ചെയ്തതോടെ മൊത്തം രോഗബാധിതർ 900 കടന്നു.