ജമ്മു കാഷ്മീർ എക്കാലവും ഇന്ത്യയുടെ ഭാഗം
Thursday, February 27, 2020 12:11 AM IST
ജനീവ: ജമ്മു കാഷ്മീർ എക്കാലവും ഇന്ത്യയുടെ ഭാഗമാണെന്ന് യുഎൻ മനുഷ്യാവകാശ കൗൺസിലിൽ ഇന്ത്യ. അന്താരാഷ്ട്ര ശ്രദ്ധനേടുന്നതിനായി പാക്കിസ്ഥാൻ കാഷ്മീർ വിഷയം മനുഷ്യാവകാശ കൗൺസിലിൽ ഉന്നയിച്ചിരുന്നു. പാക്കിസ്ഥാൻ ലോകഭീകരതയുടെ പ്രഭവകേന്ദ്രമാണെന്നും ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി വികാസ് സ്വരൂപ് യുഎൻ മനുഷ്യാവകാശ കൗൺസിലിൽ പറഞ്ഞു. കാഷ് മീരിൽ മനുഷ്യാവകാശ ധ്വംസനം നടത്തുകയാണെന്നാണ് പാക് മന്ത്രി കൗൺസിലിൽ പറഞ്ഞിരുന്നു.