പണത്തട്ടിപ്പു കേസിൽ ഷരീഫ് നേരിട്ടു ഹാജരാകേണ്ടെന്നു കോടതി
Saturday, February 15, 2020 11:24 PM IST
ലാഹോർ: പണത്തട്ടിപ്പു കേസിൽ പാക് മുൻ പ്രസിഡന്റ് നവാസ് ഷരീഫ് നേരിട്ടു ഹാജരാകേണ്ടതില്ലെന്നു കോടതി വിധിച്ചു. ഷരീഫിന്റെ ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് വിധി. അറുപത്തിയൊന്‍പതുകാരനായ ഷരീഫ് ഹൃദയസംബന്ധമായ അസുഖത്തെത്തുടർന്ന് ലണ്ടനിൽ ചികിത്സയിലാണ്. ചൗധരി ഷുഗർ മിൽ കേസിൽ നേരിട്ടു ഹാജരാകുന്നത് ഒഴിവാക്കണമെന്ന് ഷരീഫ് ആവശ്യപ്പെട്ടിരുന്നു. കേസിൽ 28ന് വീണ്ടും പരിഗണിക്കും.