ഹാഫീസ് സയീദിനു 11 വർഷം തടവ്
Thursday, February 13, 2020 12:11 AM IST
ലഹോർ: മുംബൈ ഭീകരാക്രമണ സൂത്രധാരനും ജമാത്-ഉദ് -ദവ മേധാവിയുമായ ഹാഫീസ് സയീദിന് ഭീകരവിരുദ്ധ കോടതി 11 വർഷം തടവ് വിധിച്ചു. ഭീകരപ്രവർത്തനങ്ങൾക്ക് പണം നൽകിയ രണ്ടു കേസുകളിലാണു ശിക്ഷ.
ഐക്യരാഷ്ട്ര സഭ ഭീകരനായി പ്രഖ്യാപിച്ച ഹാഫീസ് സയീദിന്റെ തലയ്ക്ക് യുഎസ് പത്തു ലക്ഷം ഡോളർ പ്രഖ്യാപിച്ചിട്ടുണ്ട്. സയീദ് നിലവിൽഅതീവ സുര ക്ഷയുള്ള കോട് ലഖ്പത് ജയിലിൽ തടവിലാണ്.
ലാഹോർ, ഗുജ്റൻവാല നഗരങ്ങളിൽ രജിസ്റ്റർ ചെയ്ത കേസുകളിലാണ് സയീദിനെ ശിക്ഷിച്ചിരിക്കുന്നതെന്ന് കോടതി അധികൃതർ വാർത്താ ഏജൻസിയോട് പറഞ്ഞു. ഇരുകേസുകളിലും അഞ്ചരവർഷം വീതം തടവും 15,000 രൂപ പിഴയുമാണു വിധിച്ചത്.