രോഗത്തിനു പുതിയ പേര്: കോവിഡ് -19
Thursday, February 13, 2020 12:11 AM IST
ജനീവ: ചൈനയിൽ തുടക്കമിട്ട കൊറോണ വൈറസ് ബാധയ്ക്ക് ലോകാരോഗ്യസംഘടന (ഡബ്ള്യുഎച്ച്ഒ) പേരുനല്കി. കോവിഡ്-19 (COVID-19) ഇതുവരെ ഉപയോഗിച്ചിരുന്ന എൻസിഒവി-2019 ഇനി ഉപയോഗിക്കില്ല.
കോവിഡ്-19 ലെ സിഒ കൊറോണയ്ക്കും വിഐ വൈറസിനും ഡി ഡിസീസി (രോഗം)നും പകരമാണ്. 2019 നെയാണു 19 സൂചിപ്പിക്കുന്നത്.
ഇപ്പോഴത്തെ പേരും അന്തിമമല്ല. സംഘടനയ്ക്കു കീഴിലുള്ള ഇന്റർനാഷണൽ ക്ലാസിഫിക്കേഷൻ ഓഫ് ഡിസീസസ് (ഐസിഡി) ആണ് പേരിന് അംഗീകാരം നല്കേണ്ടത്. പേര് ഏതെങ്കിലും വിഭാഗത്തിന് എതിർപ്പുണ്ടാക്കുന്നുണ്ടോ എന്നൊക്കെ പരിശോധിച്ചാണ് അവർ അംഗീകാരം നല്കുക.