കുറ്റം നിഷേധിച്ച് ഹാഫീസ് സയിദ്
Wednesday, January 15, 2020 12:14 AM IST
ലാഹോർ: ഭീകരപ്രവർത്തനത്തിനു ധനസഹായം നൽകിയെന്ന ആരോപണത്തിന്റെ പേരിൽ വിചാരണ നേരിടുന്ന മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹാഫീസ് സയിദ് കുറ്റം നിഷേധിച്ചു. ജൂലൈ 17ന് അറസ്റ്റിലായ സയിദിനെ കോട് ലാഖ്പത് ജയിലിൽ പാർപ്പിച്ചിരിക്കുകയാണ്. ലാഹോറിലെ ഭീകരവിരുദ്ധ കോടതി നൽകിയ ചോദ്യാവലിക്കുള്ള മറുപടിയിലാണ് സയിദ് ആരോപണങ്ങൾ നിഷേധിച്ചത്. ഇന്നലെ വൻസുരക്ഷാ സന്നാഹത്തോടെയാണു സയിദിനെ കോടതിയിൽ ഹാജരാക്കിയത്. പത്രലേഖകർക്കു കോടതിയിൽ പ്രവേശനം അനുവദിച്ചില്ല.