മെക്സിക്കോയിൽ 14 മരണം
Monday, December 2, 2019 12:47 AM IST
മെക്സിക്കോ സിറ്റി: മെക്സിക്കോയിലെ വില്ലായൂണിയൻ പട്ടണത്തിൽ ക്രിമിനൽ സംഘവും പോലീസും തമ്മിൽ നടന്ന തോക്കുയുദ്ധത്തിൽ നാലു പോലീസുകാർ ഉൾപ്പെടെ 14 പേർ കൊല്ലപ്പെട്ടു. ട്രക്കുകളിൽ എത്തിയ അക്രമികൾ പട്ടണത്തിലെ സർക്കാർ ഒാഫീസുകൾക്കു നേരേ ആക്രമണം നടത്തിയതിനെത്തുടർന്ന് പോലീസും സുരക്ഷാസൈനികരും എത്തി അവരെ തുരത്തുകയായിരുന്നു. സുരക്ഷ മുൻനിർത്തി വില്ലാ യൂണിയനിൽ കൂടുതൽ സൈനികരെ വിന്യസിച്ചിട്ടുണ്ട്.