കാബൂളിൽ കാർബോംബ്; 12 മരണം
Thursday, November 14, 2019 12:29 AM IST
കാബൂൾ: അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ ഇന്നലെയുണ്ടായ കാർബോംബ് സ്ഫോടനത്തിൽ കുട്ടികൾ ഉൾപ്പെടെ 12 പേർ മരിച്ചു.
ഒരു സെക്യൂരിറ്റി കന്പനിയുടെ വാഹനവ്യൂഹത്തെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. കന്പനിയിലെ നാലു വിദേശ ജീവനക്കാർ ഉൾപ്പെടെ 20 പേർക്കു പരിക്കേറ്റു. കന്പനിവക വാഹനവും രണ്ടു സ്വകാര്യ കാറുകളും സ്ഫോടനത്തിൽ തകർന്നു. 12 വയസുകാരി ദുന്യായും അവളുടെ ഏഴുവയസുള്ള സഹോദരനും റോഡിലൂടെ നടന്നുപോകുന്പോഴായിരുന്നു സ്ഫോടനം. ഇരുവരും തൽക്ഷണം മരിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
താലിബാനും ഐഎസിനും സ്വാധീനമുള്ള മേഖലയാണിത്.