ഹിന്ദു വിദ്യാർഥിനി പാക് ഹോസ്റ്റലിൽ മരിച്ച നിലയിൽ
Tuesday, September 17, 2019 11:41 PM IST
ക​​റാ​​ച്ചി: പാ​​ക്കി​​സ്ഥാ​​നി​​ലെ ല​​ർ​​ക്കാ​​ന​​യി​​ലെ ഡെ​​ന്‍റ​​ൽ കോ​​ള​​ജി​​ൽ നാ​​ലാം വ​​ർ​​ഷ ഹൈ​​ന്ദ​​വ വി​​ദ്യാ​​ർ​​ഥി​​നി​​യെ ഹോ​​സ്റ്റ​​ൽ മു​​റി​​യി​​ൽ ദു​​രൂ​​ഹ​​സാ​​ഹ​​ച​​ര്യ​​ത്തി​​ൽ മ​​രി​​ച്ച നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി.

ബീ​​ബി അ​​സി​​ഫാ കോ​​ള​​ജ് വി​​ദ്യാ​​ർ​​ഥി​​നി ന​​മ്രി​​ത ചാ​​ന്ദി​​നി​​യെ​​യാ​​ണു മ​​രി​​ച്ച​​ത്. മൃ​​ത​​ദേ​​ഹ​​ത്തി​​ന്‍റെ ക​​ഴു​​ത്തി​​ൽ ച​​ര​​ടി​​ട്ടു കെ​​ട്ടി​​യി​​രു​​ന്നു. മു​​റി അ​​ക​​ത്തു​​നി​​ന്നു പൂ​​ട്ടി​​യി​​രു​​ന്നു. വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ൾ ഉ​​ട​​ൻ അ​​റി​​യി​​ക്ക​​ണ​​മെ​​ന്നും പെ​​ൺ​​കു​​ട്ടി​​യു​​ടെ ബ​​ന്ധു​​ക്ക​​ൾ​​ക്ക് എ​​ല്ലാ സ​​ഹാ​​യ​​വും ന​​ൽ​​ക​​ണ​​മെ​​ന്നും സി​​ന്ധ് മു​​ഖ്യ​​മ​​ന്ത്രി സ​​യി​​ദ് മു​​റാ​​ദ് അ​​ലി ഷാ ​​യൂ​​ണി​​വേ​​ഴ്സി​​റ്റി സെ​​ക്ര​​ട്ട​​റി​​ക്ക് ഉ​​ത്ത​​ര​​വു ന​​ൽ​​കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.