ഇറാൻ വിദേശമന്ത്രി ജി7 ഉച്ചകോടിക്കെത്തി
Monday, August 26, 2019 12:18 AM IST
ബിയാരിറ്റ്സ്: ജി7 ഉച്ചകോടി നടക്കുന്ന തെക്കുപടിഞ്ഞാറൻ ഫ്രാൻസിലെ ബിയാരിറ്റ്സിൽ ഇറാൻ വിദേശകാര്യമന്ത്രി മുഹമ്മദ് ജാവേദ് സരിഫ് ഇന്നലെ വിമാനമിറങ്ങിയത് ഏറെ വാർത്താ പ്രാധാന്യം നേടി. സരിഫിന്റെ സന്ദർശനം മുൻകൂട്ടി പ്രഖ്യാപിച്ചിരുന്നില്ല. ആണവപ്രശ്നത്തിൽ ഇടഞ്ഞുനിൽക്കുന്ന യുഎസും ഇറാനും ഒരേ വേദിയിൽ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ഫ്രാൻസുമായി ചർച്ച നടത്താനാണ് സരിഫ് എത്തിയതെന്ന് ഇറാൻ വിദേശമന്ത്രാലയ വക്താവ് അബ്ബാസ് മൗസവി ട്വീറ്റ് ചെയ്തു.