ചൈനയ്ക്കെതിരേയും പ്രഖ്യാപനം
Saturday, August 24, 2019 11:12 PM IST
വാഷിംഗ്ടൺ: ആഗോള സാന്പത്തിക മാന്ദ്യ ഭീഷണി നിലനിൽക്കെ യുഎസ് -ചൈന വ്യാപാര യുദ്ധത്തിന് ആക്കം കൂട്ടുന്ന നടപടികളിലേക്കും ട്രംപ് നീങ്ങുകയാണ്. ചൈനയിൽ പ്രവർത്തിക്കുന്ന അമേരിക്കൻ കന്പനികളോട് തിരിച്ചുവരാൻ ആവശ്യപ്പെട്ട ട്രംപ്, മെയ്ക്ക് ഇൻ അമേരിക്ക എന്ന മുദ്രാവാക്യവും മുന്നോട്ടുവച്ചു.
അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന ചൈനീസ് ഉത്പന്നങ്ങൾക്ക് അഞ്ച് ശതമാനം അധിക നികുതി ചുമത്തുമെന്ന മുന്നറിയിപ്പും അദ്ദേഹം നൽകി.
അതേസമയം ട്രംപിന്റെ ഭീഷണി ചൈന തള്ളിക്കളയുകയാണ്. 250 ബില്യണ്‍ ഡോളറിന്റെ ഉത്പന്നങ്ങളാണ് ചൈനയിൽനിന്ന് അമേരിക്കയിലേക്കു കയറ്റുമതി ചെയ്തിരുന്നത്. നിലവിലെ 25 ശതമാനം നികുതി 30 ശതമാനമാക്കി വർധിപ്പിക്കുമെന്നാണു യുഎസ് ഭീഷണി.
ട്രംപിന്റെ പ്രഖ്യാപനം ചൈനയിൽ പ്രവർത്തിക്കുന്ന ആപ്പിൾ അടക്കമുള്ള വന്പൻ യുഎസ് കന്പനികൾക്കു തിരിച്ചടിയാണ്. ചൈനയിൽ പ്രവർത്തിക്കുന്ന യുഎസ് കന്പനികളോടു തിരിച്ചുവരാനുള്ള ആഹ്വാനവും വ്യാപാരലോകത്ത് അന്പരപ്പ് സൃഷ്ടടിച്ചിരിക്കുകയാണ്.