സാക്കിർ നായിക് മാപ്പു പറഞ്ഞു
Tuesday, August 20, 2019 10:44 PM IST
ക്വാലാലംപുർ: മലേഷ്യയിലെ ഹിന്ദുക്കൾക്കും ചൈനാക്കാർക്കും എതിരേ വംശീയ പരാമർശം നടത്തിയതിൽ വിവാദ മതപുരോഹിതൻ സാക്കിർ നായിക് മാപ്പു ചോദിച്ചു. മലേഷ്യൻ സർക്കാർ നായിക് പൊതുവേദികളിൽ പ്രത്യക്ഷപ്പെടുന്നതു വിലക്കിയിരുന്നു.
പോലീസ് അദ്ദേഹത്തെ പത്തു മണിക്കൂർ ചോദ്യംചെയ്തു. ഇതിനു പിന്നാലെയാണ് മാപ്പുപറഞ്ഞത്. പണംവെളുപ്പിക്കൽ കേസിലും വിദ്വേഷപ്രസംഗങ്ങൾ നടത്തിയതിനും ഇന്ത്യയിൽ നായിക്കിനെതിരേ കേസുണ്ട്.