ഇന്ത്യ വെള്ളം തുറന്നുവിട്ടതുമൂലം പ്രളയമെന്നു പാക്കിസ്ഥാന്റെ ആരോപണം
Monday, August 19, 2019 11:23 PM IST
ഇസ്ലാമാബാദ്: സത്ലജ് നദിയിലൂടെ മുന്നറിയിപ്പില്ലാതെ സെക്കൻഡിൽ രണ്ടുലക്ഷം ഘനയടി വെള്ളം ഇന്ത്യ പാക്കിസ്ഥാനിലേക്ക് തുറന്നുവിട്ടതായി ആരോപണം.
ഇതിനെത്തുടർന്ന് ഗ്രാമങ്ങൾ വെള്ളത്തിലായതായി പാക്കിസ്ഥാൻ ദേശീയ ദുരന്തനിവരാണ അഥോറിറ്റി വക്താവ് ബ്രിഗേഡിയർ മുക്താർ അഹമ്മദ് പറഞ്ഞു. ഗന്ത്ടാ സിംഗ് വാല ഗ്രാമത്തിൽ 17 അടിയോളം വെള്ളം കയറി. സത്ലജ് നദിക്കു തീരത്തിലുള്ള ഗ്രാമങ്ങൾ പ്രളയഭീതിയിലാണ്. വടക്കേന്ത്യയിൽ കാലവർഷം ശക്തമായതോടെ നദികൾ കരകവിഞ്ഞൊഴുകുകയാണ്.