ഗർഭഛിദ്രത്തിന് ഒരുവിധ ന്യായവുമില്ല: ഫ്രാൻസിസ് മാർപാപ്പ
Saturday, May 25, 2019 11:46 PM IST
വത്തിക്കാൻ സിറ്റി: ഒരു സാഹചര്യത്തിലും ഗർഭഛിദ്രം അംഗീകരിക്കാനാവില്ലെന്ന് ഫ്രാൻസിസ് മാർപാപ്പ. വത്തിക്കാനിൽ നടന്ന ഗർഭഛിദ്രവിരുദ്ധ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രസവത്തിനു മുന്പുള്ള പരിശോധനകളുടെ അടിസ്ഥാനത്തിൽ ഗർഭച്ഛിദ്രം അനുവദിക്കുന്നതിനെ മാർപാപ്പ വിമർശിച്ചു. ഭ്രൂണത്തിന് വൈകല്യമോ രോഗമോ ഉണ്ടെന്ന കാരണത്തിൽ ഗർഭഛിദ്രം നടത്തുന്നതും മാപ്പില്ലാത്ത കുറ്റമാണ്.
ഗർഭഛിദ്രത്തോടുള്ള എതിർപ്പ് മതപരമായ പ്രശ്നമല്ല. മനുഷ്യത്വപരമായ നിലപാടിലൂന്നിയുള്ളതാണത്. ഒരു പ്രശ്നം പരിഹരിക്കാൻ ഒരു ജീവനെ വലിച്ചെറിയാനാവില്ല.
ഗർഭഛിദ്രമെന്നത് ഒരു പ്രശ്നം പരിഹരിക്കാൻ വാടകക്കൊലയാളിയെ ഏർപ്പാടാക്കലാണ്. അതു ന്യായമാണോയെന്നു മാർപാപ്പ ചോദിച്ചു.