രാജസ്ഥാനിൽ യൂത്ത് കോൺഗ്രസ് നേതാവ് കൊല്ലപ്പെട്ടു
Friday, March 14, 2025 12:04 AM IST
ജയ്പുർ: രാജസ്ഥാനിൽ യൂത്ത് കോൺഗ്രസ് നേതാവിനെ അക്രമികൾ കൊലപ്പെടുത്തി. യൂത്ത് കോൺഗ്രസ് മീഡിയ കോ-ഓർഡിനേറ്റർ ഭൂപേന്ദ്ര സിംഗ് ആണ് ധോൽപുരിലെ രാജഖേഡ പഞ്ചായത്ത് സമിതിക്കു മുന്നിൽ ആക്രമിക്കപ്പെട്ടത്. നാലു പേർ ചേർന്ന് ഭൂപേന്ദ്രയെ മർദിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഭൂപേന്ദ്ര സിംഗിനെ ആഗ്രയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ബുധനാഴ്ച മരിച്ചു. ദോതസര ഭൂപേന്ദ്രയെ കൊലപ്പെടുത്തിയവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ഗോവിന്ദ് സിംഗ് ആവശ്യപ്പെട്ടു.