ചുഴലിക്കാറ്റ്; 15 വരെ മഴയെന്ന് പ്രവചനം
Thursday, March 13, 2025 1:29 AM IST
ന്യൂഡൽഹി: കനത്ത ചൂടിൽനിന്ന് ആശ്വാസമേകി മഴയെത്തുന്നു. ഇറാക്കിൽനിന്നും ബംഗ്ലാദേശിൽനിന്നുമുള്ള രണ്ട് ചുഴലിക്കാറ്റുകൾ മൂലം ഈ മാസം 15 വരെ കേരളമടക്കമുള്ള 18 സംസ്ഥാനങ്ങളിൽ മഴയുണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ പ്രവചനം.
ഇറാക്കിൽനിന്ന് ഉദ്ഭവിക്കുന്ന ആദ്യത്തെ ചുഴലിക്കാറ്റ് പതിയെ ഉത്തരേന്ത്യയിലേക്കു നീങ്ങി ദേശീയ തലസ്ഥാന പ്രദേശങ്ങളിലും (എൻസിആർ) ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും മഴയെത്തിക്കും.
ബംഗ്ലാദേശിൽനിന്ന് ഉദ്ഭവിക്കുന്ന രണ്ടാമത്തെ ചുഴലിക്കാറ്റ് കിഴക്കൻ സംസ്ഥാനങ്ങളിൽ അടുത്ത നാല് ദിവസത്തേക്ക് മഴയെത്തിക്കുമെന്നാണ് മുന്നറിയിപ്പ്.