ജനക്കൂട്ട നിയന്ത്രണം: മാർഗനിർദേശങ്ങൾ ആവശ്യപ്പെട്ട് പൊതുതാത്പര്യ ഹർജി
Tuesday, February 18, 2025 2:24 AM IST
ന്യൂഡൽഹി: ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനും ഇതിനുള്ള മാർഗനിർദേശങ്ങളും നടപടികളും സ്വീകരിക്കുന്നതിനുമായി വിദഗ്ധസമിതിയെ നിയമിക്കണമെന്നാവശ്യപ്പെട്ടു സുപ്രീംകോടതിയിൽ പൊതുതാത്പര്യ ഹർജി.
ശനിയാഴ്ച ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലും പെട്ടു 18 പേര് മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണു ഹർജി. ഇത്തരം സംഭവങ്ങൾ ഭാവിയിൽ ആവർത്തിക്കാതിരിക്കാൻ സർക്കാർ ഇടപെടൽ ആവശ്യമാണെന്ന് ഹർജി സമർപ്പിച്ച അഭിഭാഷകൻ വിശാൽ തിവാരി ചൂണ്ടിക്കാട്ടി.
മഹാകുംഭമേളയിൽ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിന് ആവശ്യമായ വസ്തുക്കളും ഉപ കരണങ്ങളും സാങ്കേതികവിദ്യയും ലഭ്യമായിട്ടും ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് ഹർജിക്കാരൻ ആരോപിച്ചു.