പ്രയാഗ്രാജിൽ ടെന്റുകളിൽ തീ പടർന്നു
Tuesday, February 18, 2025 2:24 AM IST
മഹാകുംഭ് നഗർ: മഹാകുംഭമേള നടക്കുന്ന പ്രയാഗ്രാജിലെ രണ്ടിടങ്ങളിൽ തീ പടർന്നതു പരിഭ്രാന്തി പരത്തി.
ശ്രീ കാപി മാനസ് മണ്ഡലിന്റെയും കൺസ്യൂമർ പ്രൊട്ടക്ഷൻ കമ്മിറ്റിയുടെയും ടെന്റുകളിലാണ് തീ പടർന്നത്. കാപി മാനസ് മണ്ഡലിന്റെ ടെന്റിൽ തീ അണയ്ക്കുന്നതിനിടെയാണ് സിപിസിയുടെ ടെന്റിലും തീ ശ്രദ്ധയിൽപ്പെട്ടത്. ഉടൻതന്നെ അഗ്നിരക്ഷാസേനയെത്തി തീ അണച്ചു.