കഠുവയിൽ രണ്ടു പേർ കൊല്ലപ്പെട്ട നിലയിൽ
Monday, February 17, 2025 1:27 AM IST
ജമ്മു: ജമ്മു കാഷ്മീർ കഠുവ ജില്ലയിലെ വിദൂര ഗ്രാമത്തിൽ രണ്ടു പേരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. റോഷൻ ലാൽ(45), ഷംഷേർ(37) എന്നിവരുടെ മൃതദേഹമാണ് അരുവിയുടെ തീരത്തുനിന്ന് കണ്ടെത്തിയത്.
പോസ്റ്റ്മോർട്ടത്തിനു ശേഷമേ യഥാർഥ മരണകാരണം അറിയാനാകൂ. ഭീകരാക്രമണം ഉൾപ്പെടെയുള്ള കാര്യങ്ങൾ പോലീസ് അന്വേഷിക്കുന്നു.