മണിപ്പുരിൽ ഒന്‍പത് കലാപകാരികൾ അറസ്റ്റിൽ
Sunday, February 16, 2025 2:06 AM IST
ഇംഫാൽ: രാഷ്ട്രപതിഭരണം നിലവിൽവന്നതിനുപിന്നാലെ മണിപ്പുരിലെ ഇംഫാൽ ഈസ്റ്റ്, തൗബാൽ ജില്ലകളിൽ സുരക്ഷാസേന നടത്തിയ പരിശോധനയിൽ ഒന്‍പത് കലാപകാരികൾ പിടിയിൽ.
നിരോധിത സംഘടനയായ കംഗ്ലീപാക് കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവർത്തകർ സനാതോയ് മെയ്തേയ് (23), സനാബം അമിത്കുമാര്‍ സിംഗ് (40), സെറാം പ്രേം സിംഗ് (49), എംഡി ഇതേം (55) എന്നിവരെ ഇംഫാല്‍ ഈസ്റ്റ് ജില്ലയിലെ ഓട്ടോറിക്ഷ പാര്‍ക്കിംഗിനു സമീപത്തുനിന്നാണ് അറസ്റ്റ് ചെയ്തത്. ആളുകളിൽനിന്നു പണം കൊള്ളയടിച്ചതിനും പെട്രോൾ പന്പിൽനിന്ന് പണം മോഷ്ടിച്ചതിനുമാണ് ഇവർക്കെതിരേ കേസ്.
കംഗ്ലീപാക് കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവർത്തകരായ ലൈഖുറാം സനതോംബ സിംഗ് (22), ലൗറെംബം സൂരജ് സിംഗ് (26), തോക്ചോം തോയ്ത്തോയിങ്കന്ബ മെയ്തേയ് (22), ഹെയ്ക്രുജാം എന്‍ഗോംഗോ (34) എന്നിവരെയും തൗബാലിൽനിന്ന് അറസ്റ്റ്ചെയ്തെന്ന് പോലീസ് അറിയിച്ചു.