സിബിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷകൾ തുടങ്ങി
Sunday, February 16, 2025 2:06 AM IST
ന്യൂഡൽഹി: 10,12 ക്ലാസുകളിലേക്കുള്ള സിബിഎസ്ഇ പരീക്ഷകൾ ഇന്നലെ തുടങ്ങി. പത്താംക്ലാസിൽ 84 വിഷയങ്ങളിലായി 24.12 ലക്ഷം വിദ്യാർഥികളും പന്ത്രണ്ടാം ക്ലാസിൽ 120 വിഷയങ്ങളിലായി 17.88 ലക്ഷം വിദ്യാർഥികളും ഉൾപ്പെടെ 42 ലക്ഷം വിദ്യാർഥികളാണു പരീക്ഷയെഴുതുന്നത്. വിദേശത്ത് 26 സെന്ററുകളും രാജ്യത്ത് 7842 കേന്ദ്രങ്ങളുമാണ് ഇതിനായി സജ്ജമാക്കിയിരിക്കുന്നത്.
പത്താംക്ലാസുകാർക്ക് ഇന്നലെ നടന്നത് കമ്യുണിക്കേറ്റീവ് ഇംഗ്ലീഷ്, ഇംഗ്ലീഷ് ഭാഷയും സാഹിത്യവും എന്നീ വിഷയങ്ങളിലെ പരീക്ഷയായിരുന്നു. പന്ത്രണ്ടാം ക്ലാസിൽ സംരംഭകത്വം പഠനവിഷയമാക്കിയവർക്കുള്ളതായിരുന്നു ആദ്യ പരീക്ഷ.