പ്രയാഗ്രാജിൽ വാഹനാപകടം; പത്ത് തീർഥാടകർ മരിച്ചു
Sunday, February 16, 2025 2:06 AM IST
പ്രയാഗ്രാജ്: ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ കുംഭമേള തീർഥാടകർ സഞ്ചരിച്ച കാർ ബസുമായി കൂട്ടിയിടിച്ച് പത്തു പേർ മരിച്ചു. ബസ് യാത്രക്കാർ ഉൾപ്പെടെ 17 പേർക്കുപരിക്കേറ്റു. മിര്‍സാപുര്‍-പ്രയാഗ്രാജ് ഹൈവേയിലെ മെജയിൽ ഇന്നലെ പുലർച്ചെയാണ് അപകടം.
ഛത്തീസ്ഗഡിലെ കോർബയിൽനിന്ന് വന്ന ബൊലോറ കാറും ബസും നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. മരണമടഞ്ഞവരെല്ലാം കാർ യാത്രിക രാണ്. മധ്യപ്രദേശിലെ രാജ്ഘട്ടിലേക്ക് തീർഥാടകരെ കൊണ്ടുപോകാൻ എത്തിയതാണു ബസ്.
ഡ്രൈവർ ഉറങ്ങിയതിനെത്തുടർന്ന് കാറിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടകാരണമെന്നു സംശയിക്കുന്നു. അതിവേഗത്തിലെത്തിയ കാർ ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു.