കേസിൽ ഇളവ് തേടി യുട്യൂബർ രണ്‍വീർ സുപ്രീംകോടതിയിൽ
Saturday, February 15, 2025 1:41 AM IST
ന്യൂഡൽഹി: സമൂഹമാധ്യമത്തിൽ വിവാദ പ്രസ്താവന നടത്തിയ യുട്യൂബർ രണ്‍വീർ അല്ലബാഡിയ ഒന്നിലധികം സംസ്ഥാനങ്ങളിൽ തനിക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളിൽ ഇളവ് തേടി സുപ്രീംകോടതിയെ സമീപിച്ചു. ലൈംഗികച്ചുവയുള്ള പരാമർശത്തിനെതിരേ യാണ് കേസുകൾ.
ഹർജിയിൽ അടിയന്തരമായി വാദം കേൾക്കണമെന്ന രണ്‍വീറിന്റെ ആവശ്യം ചീഫ് ജസ്റ്റീസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് അംഗീകരിച്ചില്ല.
വാദം കേൾക്കാൻ നിലവിൽ ഒരു തീയതി നല്‍കിയിട്ടുണ്ടെന്നായിരുന്നു കോടതിയുടെ വിശദീകരണം. വിവാദപരാമർശത്തെ തുടർന്ന് മഹാരാഷ്ട്രയിലും അസമിലും രണ്‍വീറിനെതിരേ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.