എഎപി നേതാവിനെ വിചാരണ ചെയ്യാൻ രാഷ്ട്രപതിയുടെ അനുമതി തേടി
Saturday, February 15, 2025 1:41 AM IST
ന്യൂഡൽഹി: ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുൻ മന്ത്രിയുമായ സത്യേന്ദർ ജെയിനെ വിചാരണ ചെയ്യാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാഷ്ട്രപതിയുടെ അനുമതി തേടി.
സത്യേന്ദർ ജെയിനെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അന്വേഷണം നടത്തുന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു (ഇഡി) മതിയായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടിയാണിത്.
ജനസേവകരെയും ജഡ്ജിമാരെയും വിചാരണ ചെയ്യുന്നതിനുള്ള ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ സെക്ഷൻ 218 പ്രകാരമാണ് അനുമതി തേടിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.