വാലന്റൈൻസ് ദിനത്തിനെതിരേ ഹിന്ദു മഹാസഭയുടെ പ്രതിഷേധം
Saturday, February 15, 2025 1:41 AM IST
ആഗ്ര: വാലന്റൈൻസ് ദിനാഘോഷങ്ങൾക്കെതിരേ അഖിലഭാരത ഹിന്ദു മഹാസഭ ഉൾപ്പെടെ നിരവധി ഹിന്ദുസംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി.
വൈദേശികാധിപത്യത്തിന്റെ അടയാളമാണ് പ്രണയദിനം എന്നാരോപിച്ച് സുഭാഷ് പാർക്കിൽ സംഘടനയുടെ പ്രവർത്തകർ കോലം കത്തിക്കുകയും ചെയ്തു.
പാശ്ചാത്യ സംസ്കാരത്തിൽനിന്ന് കടമെടുത്ത ഈ ദിനത്തിന് ഭാരതത്തിൽ സ്ഥാനമില്ല. അന്നേ ദിവസമാണ് പാർക്കുകൾ ആഭാസകേന്ദ്രങ്ങളായി മാറുന്നത്. അത്തരക്കാരെ പാഠം പഠിപ്പിക്കുമെന്നും ഹിന്ദു മഹാസഭ വക്താവ് സൗരഭ് ശർമ പറഞ്ഞു.