ആസാം ഖനി അപകടം: മൂന്നു തൊഴിലാളികളുടെ മൃതദേഹങ്ങൾകൂടി കണ്ടെത്തി
Sunday, January 12, 2025 1:47 AM IST
ഗോഹട്ടി: ആസാമിലെ ദിമാ ഹസാവോ ഖനിയിൽ വെള്ളപ്പൊക്കത്തെത്തുടർന്ന് കുടുങ്ങിപ്പോയ ഒന്‍പത് തൊഴിലാളികളിൽ മൂന്നുപേരുടെ മൃതദേഹങ്ങൾകൂടി ശനിയാഴ്ച കണ്ടെത്തി. ഇതോടെ കഴിഞ്ഞ തിങ്കളാഴ്ചയുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം നാലായി.
മേഘാലയയുമായി അതിർത്തി പങ്കിടുന്ന ഉംറാംഗ്സോയിലെ അനധികൃത ഖനിയിലാണ് അപകടമുണ്ടായത്. അവശേഷിക്കുന്ന അഞ്ച് പേര്‍ക്കായി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
ഇന്നലെ കണ്ടെത്തിയവരിൽ ഒരാൾ 27കാരനും ദിമാ ഹസാവു സ്വദേശിയുമായ ലിഗന്‍ മഗറാണെന്ന് സ്ഥിരീകരിച്ചു.
വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന നിലയിലായിരുന്നു മൃതദേഹമെന്ന് എൻഡിആർഎഫ് സംഘം അറിയിച്ചു. 310 അടി ആഴമാണ് ഖനിക്കുള്ളത്.