ഹരിയാനയിൽ സൈനിയുടെ സത്യപ്രതിജ്ഞ ചൊവ്വാഴ്ച
Saturday, October 12, 2024 1:48 AM IST
ന്യൂഡൽഹി: ഹരിയാനയിൽ മുഖ്യമന്ത്രിയായി ബിജെപി നേതാവ് നയാബ് സിംഗ് സൈനി ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്യും. പഞ്ച്കുളയിൽ നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി മുഖ്യമന്ത്രിമാരും കേന്ദ്രമന്ത്രിമാരും പങ്കെടുക്കും.
മുഖ്യമന്ത്രിയോടൊപ്പം മന്ത്രിമാരും അധികാരമേൽക്കും. കഴിഞ്ഞ ബുധനാഴ്ച ഡൽഹിയിലെത്തി പ്രധാനമന്ത്രി മോദി, അമിത് ഷാ, ബിജെപി അധ്യക്ഷൻ ജെ.പി. നഡ്ഡ തുടങ്ങിയവരുമായി സൈനി ചർച്ച നടത്തിയിരുന്നു.