പരിശീലനത്തിനിടെ അഗ്നിവീർ ഭടന്മാർ ഷെൽ പൊട്ടിത്തെറിച്ചു മരിച്ചു
Saturday, October 12, 2024 1:48 AM IST
നാസിക്: മഹാരാഷ്ട്രയിലെ നാസികിൽ സൈനികപരിശീലനത്തിനിടെ ഷെൽ പൊട്ടിത്തെറിച്ച് രണ്ട് അഗ്നിവീർ ഭടന്മാർക്ക് ദാരുണാന്ത്യം.
നാസിക് റോഡിലെ ആർട്ടിലറി സെന്ററിൽ ഇന്നലെ ഉച്ചകഴിഞ്ഞുണ്ടായ ദുരന്തത്തിൽ ഗോഹിൽ വിശ്വരാജ് സിംഗ് (20), സൈഫത് ഷിത് (21) എന്നിവരാണു മരിച്ചത്. അഗ്നിവീറുകളുടെ ഒരു സംഘം പരിശീലനം നടത്തുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്. ഇരുവരേയും ഉടൻ ദിയോലാലിയിലെ എംഎച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഹവിൽദാർ അജിത് കുമാറിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് എടുത്ത അന്വേഷണം തുടങ്ങിയതായി പോലീസ് അറിയിച്ചു.