രത്തൻ ടാറ്റയുടെ പ്രശസ്തമായ ഉദ്ധരണികൾ
Friday, October 11, 2024 3:01 AM IST
☛ ഇരുന്പിനെ നശിപ്പിക്കാൻ അതിനെ ബാധിക്കുന്ന തുരുന്പിനു മാത്രമേ സാധിക്കൂ. അതുപോലെ ഒരു മനുഷ്യനെ നശിപ്പിക്കാൻ അയാളുടെ മനോഭാവത്തിനു മാത്രമേ കഴിയൂ.
☛ മറ്റുള്ളവർ നിങ്ങളെ എറിയുന്ന കല്ലുകൾ ശേഖരിച്ച് ഒരു സ്മൃതിമണ്ഡപം പണിയുക.
☛ ശരിയായ തീരുമാനങ്ങൾ കൈക്കൊള്ളുക എന്നതിൽ ഞാൻ വിശ്വസിക്കുന്നില്ല. തീരുമാനങ്ങൾ എടുത്തശേഷം അവയെ ശരിയാക്കി മാറ്റുകയാണു ഞാൻ ചെയ്യുന്നത്.
☛ എന്റെ വികാരങ്ങൾ ലോകത്തിനു മുന്നിൽ തുറന്നുകാട്ടുകയെന്നതാണു ഞാൻ ചെയ്ത ഏറ്റവും ധീരമായ പ്രവൃത്തി.
☛ നാം ഉപയോഗിക്കാതെപോയ അവസരങ്ങളെക്കുറിച്ച് ഓർത്തിട്ടാവും അവസാനനാളുകളിൽ നമുക്ക് കുറ്റബോധം അനുഭവപ്പെടുക.
☛ കയറ്റവും ഇറക്കവും ജീവിതത്തിൽ വളരെ പ്രധാനമാണ്. കാരണം ഇസിജിയിൽ പോലും നേർരേഖ മരണത്തെ സൂചിപ്പിക്കുന്നതാണ്.
☛ ഭാവിയെക്കുറിച്ച് എനിക്കറിയില്ല. പക്ഷേ എന്തുതന്നെയായാലും അത് എന്നിൽ പോസിറ്റീവ് ആയ ആശ്ചര്യമുളവാക്കും.
☛ വേഗത്തിൽ നടക്കണമെങ്കിൽ ഒറ്റയ്ക്ക് നടക്കുക, ദീർഘദൂരം താണ്ടണമെങ്കിൽ ഒരുമിച്ചു നടക്കുക.
☛ തോൽവിയെ ഭയക്കാതിരിക്കുക എന്നതാണ് വിജയത്തിലേക്കുള്ള ഏകമാർഗം.
☛ പരിശ്രമിക്കാതിരിക്കലാണ് ഏറ്റവും വലിയ പരാജയം.
☛ ഭാഗ്യത്തിനു വിടുക എന്നതിലല്ല, തയാറെടുപ്പിലും കഠിനാധ്വാനത്തിലുമാണു ഞാൻ വിശ്വസിക്കുന്നത്
☛ സ്വന്തം വേരുകൾ മറക്കാതിരിക്കുക, അവയെക്കുറിച്ച് അഭിമാനം വച്ചുപുലർത്തുക.
☛ ആശയങ്ങൾ ഉണ്ടായിരിക്കുക എന്നതിലല്ല, അവ നടപ്പാക്കുന്നതിലാണു കാര്യം.
☛ എത്ര കഷ്ടത നേരിട്ടാലും സ്വന്തം മൂല്യങ്ങളും തത്വങ്ങളും ബലികഴിക്കാതിരിക്കുക.
☛ ഒരു ആശയം എങ്ങനെ ഉപയോഗപ്പെടുത്തുന്നു എന്നതിലാണ് അതിന്റെ മൂല്യം കുടികൊള്ളുന്നത്.
☛ നേതാവായിരിക്കുക എന്നതല്ല നേതൃപാടവം, തന്റെ കീഴിലുള്ളവരെ പരിപാലിക്കുക എന്നതാണ്.
☛ ജോലിയും വ്യക്തിജീവിതവും ബാലൻസ് ചെയ്തു കൊണ്ടുപോകുന്നതിൽ ഞാൻ വിശ്വസിക്കുന്നില്ല. ഇവ രണ്ടും സമന്വയിപ്പിക്കണം. രണ്ടും അർഥപൂർണവും സന്തുഷ്ടവും ആയിത്തീരുന്പോൾ അവ പരസ്പര പൂരകങ്ങളായി വർത്തിക്കും.