രണ്ടിടത്തും വിജയിച്ച് ഒമർ അബ്ദുള്ള
Wednesday, October 9, 2024 2:06 AM IST
ശ്രീനഗർ: മത്സരിച്ച രണ്ടു മണ്ഡലങ്ങളിലും ഉജ്വല വിജയം നേടി നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള. ഗന്ദർബാൽ, ബഡ്ഗം മണ്ഡലങ്ങളിലാണ് ഒമർ വിജയിച്ചത്.
ഗന്ദർബാലിൽ 10,000ഉം ബഡ്ഗാമിൽ 18,000ഉം വോട്ടിന്റെ ഭൂരിപക്ഷം ഒമർ നേടി. ഇദ്ദേഹം ജമ്മു കാഷ്മീരിന്റെ അടുത്ത മുഖ്യമന്ത്രിയാകുമെന്ന് ഉറപ്പാണ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ബാരാമുള്ള മണ്ഡലത്തിൽ ഒമർ പരാജയപ്പെട്ടിരുന്നു.