ബ്രിജേന്ദ്ര സിംഗ് തോറ്റത് വെറും 32 വോട്ടിന്!
Wednesday, October 9, 2024 2:06 AM IST
ചണ്ഡിഗഡ്: ഹരിയാനയിലെ ഉചാന കലാൻ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥി ബ്രിജേന്ദ്ര സിംഗ് തോറ്റത് വെറും 32 വോട്ടിന്.
ബിജെപിയിലെ ദേവേന്ദർ അത്രിയാണ് വിജയിച്ചത്. ഉചാന കലാനിലെ സിറ്റിംഗ് എംഎൽഎയും ജനനായക് ജനതാ പാർട്ടി നേതാവുമായ ദുഷ്യന്ത് ചൗട്ടാല അഞ്ചാം സ്ഥാനത്തായി. ദേവേന്ദർ 48,968 വോട്ട് നേടിയപ്പോൾ ബ്രിജേന്ദ്രയ്ക്കു ലഭിച്ചത് 48,936 വോട്ട്.