ചൗഖംബാ പർവതത്തിൽ കുടുങ്ങിയ രണ്ടു വിദേശ പർവതാരോഹകരെ രക്ഷപ്പെടുത്തി
Monday, October 7, 2024 4:45 AM IST
ഗോപേശ്വർ: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലുള്ള ചൗഖംബാ മൂന്ന് പർവതമുകളിൽ മൂന്നുദിവസമായി കുടുങ്ങിയ പർവതാരോഹകരായ രണ്ട് വിദേശികളെ രക്ഷപ്പെടുത്തി.
അമേരിക്കയിൽനിന്നുള്ള മിഷേൽ തെരേസ ഡ്യൊറാക്, യുകെയിൽനിന്നുള്ള ഫേ ജേയിൻ മാനേഴ്സ് എന്നിവരാണ് ഒക്ടോബർ മൂന്നിന് 6015 മീറ്റർ ഉയരെ ചൗഖംബാ പർവത്തിൽ കുടുങ്ങിയത്. ഇന്നലെ ഇവരെ വ്യോമസേനയുടെ ഹെലികോപ്റ്ററിൽ ജ്യോഷിമഠിലെത്തിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ജില്ലാഭരണകൂടം അറിയിച്ചു.
ദുരന്തനിവാരണ സേനയ് ക്കൊപ്പം ഫ്രഞ്ച് പർവതാരോഹക സംഘവും ദൗത്യത്തിൽ പങ്കെട ുത്തിരുന്നു. നെഹ്റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനീയറിംഗിലെ പരിശീലനം സിദ്ധിച്ച പർവതാരോഹക സംഘവും ദൗത്യത്തിൽ പങ്കാളികളായി. ഭക്ഷണവും അവശ്യ ഉപകരണങ്ങളുമടങ്ങിയ ബാഗ് മലയിടുക്കിൽ വീണതോടെയാണ് യാത്ര അനിശ്ചിതത്വത്തിലായത്. ചൗഖംബാ പർവതത്തിന് 6995 മീറ്റർ ഉയരമുണ്ട്.