എയർഇന്ത്യ വിമാനം കോപ്പൻഹേഗനിൽ അടിയന്തരമായി ഇറക്കി
Monday, October 7, 2024 4:45 AM IST
ന്യൂഡൽഹി: യാത്രക്കാരനു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് ന്യൂഡൽഹിയിൽനിന്ന് ലണ്ടനിലേക്കു പറന്ന എയർ ഇന്ത്യ വിമാനം ഡെൻമാർക്കിലെ കോപ്പൻഹേഗനിൽ അടിയന്തരമായി ഇറക്കി. രോഗിയെ കോപ്പൻഹേഗനിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി എയർ ഇന്ത്യ അറിയിച്ചു. വിമാനം ലണ്ടനിലേക്കു യാത്ര തുടരുകയും ചെയ്തു.