രാജസ്ഥാനിൽ അപകടത്തിൽ അഗ്നീവീർ കൊല്ലപ്പെട്ടു
Sunday, October 6, 2024 2:13 AM IST
ജയ്പുർ: രാജസ്ഥാനിലെ ഭരത്പുരിൽ മോക്ഡ്രില്ലിനിടെ അഗ്നിശമന സംവിധാനം പൊട്ടിത്തെറിച്ച് 24 കാരനായ അഗ്നിവീർ ഭടൻ കൊല്ലപ്പെട്ടു.
ഗോൽപുര സൈനികക്യാന്പിൽ പരിശീലനക്യാന്പിൽ നടന്ന മോക്ഡ്രില്ലിനിടെയുണ്ടായ അത്യാഹിതത്തിൽ സൗരഭ് പാൽ എന്ന അഗ്നിവീറാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഉത്തർപ്രദേശിലെ കനൗജ് സ്വദേശിയാണ്.