എൻസിപി നേതാവിനെ കുത്തിക്കൊന്നു
Sunday, October 6, 2024 2:13 AM IST
മുംബൈ: മഹാരാഷ്ട്രയിൽ അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപിയുടെ പ്രാദേശിക നേതാവിനെ അജ്ഞാത സംഘം കുത്തിക്കൊലപ്പെടുത്തി. സച്ചിൻ കുർമി(31) ആണു കൊല്ലപ്പെട്ടത്.
വെള്ളിയാഴ്ച രാത്രി തെക്കൻ മുംബൈയിലെ ബൈക്കുള എംഎച്ച്എഡിഎ കോളനിക്കു സമീപമായിരുന്നു കൊലപാതകം. കുത്തേറ്റ സച്ചിനെ ജെജെ ആശുപത്രിയിലേക്കു കൊണ്ടുപോകുംവഴിയാണു മരണം. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്.