സുൽത്താൻപുരിൽ ഗാന്ധിപ്രതിമ തകർത്ത നിലയിൽ
Wednesday, September 18, 2024 12:06 AM IST
ലക്നോ: ഉത്തർപ്രദേശിലെ സുൽത്താൻപുരിൽ മഹാത്മാഗാന്ധിയുടെ പ്രതിമ തകർത്ത നിലയിൽ. ലക്നോ-ബല്ലിയ ദേശീയപാതയിൽ ഛേദാവാരി ഗ്രാമത്തിൽ 1996ൽ സ്ഥാപിച്ച പ്രതിമയാണ് അക്രമികൾ തകർത്തത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
തിങ്കളാഴ്ച രാത്രിയായിരുന്നു പ്രതിമ തകർക്കപ്പെട്ടത്. ഗാന്ധിജയന്തി ദിനത്തിൽ ഈ പ്രതിമയിലാണു പ്രദേശത്തുള്ളവർ ആദരം അർപ്പിക്കുന്നത്. പ്രതിമയുടെ അറ്റകുറ്റപ്പണികൾ ഉടൻ ആരംഭിക്കുമെന്ന് ഗ്രാമവാസികൾ പറഞ്ഞു.