നുഴഞ്ഞുകയറാൻ ശ്രമിച്ച പാക് പൗരനെ വെടിവച്ചുകൊന്നു
Wednesday, September 18, 2024 12:06 AM IST
അമൃത്സർ: പഞ്ചാബിലെ ഇന്ത്യ-പാക് അന്താരാഷ്ട്ര അതിർത്തിവഴി ബിഎസ്എഫിന്റെ മുന്നറിയിപ്പ് അവഗണിച്ച് നുഴഞ്ഞുകയറാൻ ശ്രമിച്ച പാക് പൗരനെ വെടിവച്ചു കൊന്നു. തിങ്കളാഴ്ച രാത്രി 9.15ന് രതൻഖുർദ് ഗ്രാമത്തിനു സമീപമായിരുന്നു സംഭവം.
ബിഎസ്എഫ് വിലക്കിയെങ്കിലും അമർഷത്തോടെ ആംഗ്യം കാണിച്ച് ഇയാൾ അതിർത്തിവേലിയിലൂടെ കയറാൻ ശ്രമിക്കവേ ബിഎസ്എഫ് ഉദ്യോഗസ്ഥർ വെടിയുതിർക്കുകയായിരുന്നു. ഇയാളുടെ പക്കൽനിന്നു പാക് കറൻസികൾ കണ്ടെടുത്തു. മൃതദേഹം ഖരിന്ദ പോലീസ് സ്റ്റേഷനു കൈമാറി.
പഞ്ചാബിലെ 553 കിലോമീറ്റർ അതിർത്തി സംരക്ഷിക്കുന്നത് ബിഎസ്എഫ് ആണ്.