കോൽക്കത്തയിലെ ഡോക്ടറുടെ കൊലപാതകം; സമരം തീർക്കാൻ ചർച്ച നടത്തി മമത ബാനർജി
Tuesday, September 17, 2024 1:49 AM IST
കോൽക്കത്ത: പശ്ചിമബംഗാളിലെ ആർജി കർ മെഡിക്കൽ കോളജിലെ പിജി ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് ഒരു മാസമായി തുടരുന്ന ഡോക്ടർമാരുടെ സമരം അവസാനിപ്പിക്കാൻ അവസാനവട്ട ശ്രമം.
സമരം ചെയ്യുന്ന ജൂണിയർ ഡോക്ടർമാരെ അവസാന അവസരമെന്ന പ്രഖ്യാപനത്തോടെ മുഖ്യമന്ത്രി മമത ബാനർജി ഇന്നലെ ചർച്ചയ്ക്കു വിളിച്ചു. വൈകുന്നേരം അഞ്ചുമണിയോടെ നിശ്ചയിച്ച ചർച്ച രാത്രി ഏഴുമണിയോടെയാണ് തുടങ്ങിയത്.
രണ്ടുമണിക്കൂറിനുശേഷം ചർച്ച അവസാനിച്ചുവെങ്കിലും അന്തിമതീരുമാനം പരസ്യമാക്കിയിട്ടില്ല.