സിർസയിലെ സ്ഥാനാർഥിയെ ബിജെപി പിൻവലിച്ചു, എച്ച്എൽപിയെ പിന്തുണയ്ക്കും
Tuesday, September 17, 2024 1:49 AM IST
ചണ്ഡിഗഡ്: ഹരിയാനയിലെ സിർസ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി രോഹ്താഷ് ജൻഗ്രയെ പാർട്ടി പിൻവലിച്ചു. സംസ്ഥാന സർക്കാരിനെ പിന്തുണയ്ക്കുന്ന സിറ്റിംഗ് എംഎൽഎ ഗോപാൽ കാണ്ഡയ്ക്കു ബിജെപി പിന്തുണ നല്കുമെന്നാണു റിപ്പോർട്ട്.
ഹരിയാന ലോക്ഹിത് പാർട്ടി (എച്ച്എൽപി) അധ്യക്ഷനാണ് ഗോപാൽ കാണ്ഡ. ഇദ്ദേഹത്തിനു പിന്തുണ നല്കുമെന്ന് ഇന്ത്യൻ നാഷണൽ ലോക്ദൾ (ഐഎൻഎൽഡി) പ്രഖ്യാപിച്ചിരുന്നു.
സിർസ സീറ്റിലെ സ്ഥാനാർഥിയെ പിൻവലിച്ചതോടെ ഹരിയാനയിൽ ബിജെപിയും കോൺഗ്രസും മത്സരിക്കുന്ന സീറ്റുകളുടെ എണ്ണം തുല്യമായി - 89. ഭിവാനി സീറ്റ് കോൺഗ്രസ് സിപിഎമ്മിനു നല്കി.