ഉത്സവത്തിനിടെ സംഘർഷം; മൂന്നു പേർ കൊല്ലപ്പെട്ടു
Monday, September 9, 2024 2:42 AM IST
റായ്പുർ: ഛത്തീസ്ഗഡിൽ ഗണേശോത്സവത്തോടനുബന്ധിച്ചു നടത്തിയ ഡിജെ സംഗീത പരിപാടിക്കിടെയുണ്ടായ സംഘർഷത്തിൽ മൂന്നു പേർ കൊല്ലപ്പെട്ടു. ഒരാൾക്കു പരിക്കേറ്റു.
സംഭവത്തിൽ 15 പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ദുർഗ് ജില്ലയിലെ നന്ദിനി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ശീതൾ മന്ദിറിലാണു സംഘർഷമുണ്ടായത്. വിനായകചതുർഥിയോടനുബന്ധിച്ച് വെള്ളിയാഴ്ച വൈകുന്നേരം മന്ദിറിൽ ഇരുവിഭാഗങ്ങൾ തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയാണ് ശനിയാഴ്ച ഡിജെ സംഗീത പരിപാടിയിൽ ഉടലെടുത്ത സംഘർഷമെന്ന് പോലീസ് പറഞ്ഞു.