ദോഡയിൽ ക്യാപ്റ്റനു വീരമൃത്യു
Thursday, August 15, 2024 1:25 AM IST
ജമ്മു: ജമ്മു കാഷ്മീരിലെ ദോഡ ജില്ലയിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ കരസേനാ ക്യാപ്റ്റനു വീരമൃത്യു. ഒരു ഭീകരനെ സുരക്ഷാസേന വധിച്ചു.
ശിവ്ഘട്ട്-അസർ മേഖലയിലായിരുന്നു ഏറ്റുമുട്ടൽ. ഉധംപുർ, ദോഡ-കിഷ്ത്വാവർ മേഖലയിൽ ഏതാനും ദിവസങ്ങൾക്കിടയിലുണ്ടായ നാലാമത്തെ ഏറ്റുമുട്ടലാണിത്.
48 രാഷ്ട്രീയ റൈഫിൾസിലെ ക്യാപ്റ്റൻ ദീപക് സിംഗ് ആണ് വീരമൃത്യു വരിച്ചത്. ഏറ്റുമുട്ടലിനിടെ ഗുരുതരമായി പരിക്കേറ്റ ദീപക്കിനെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.