ഭാര്യയെ മത്സരിപ്പിച്ചത് തെറ്റായിപ്പോയി: അജിത് പവാർ
Wednesday, August 14, 2024 1:50 AM IST
മുംബൈ: ലോക്സഭാ തെരഞ്ഞെടുപ്പിൽ സുപ്രിയ സുലൈക്കെതിരേ തന്റെ ഭാര്യ സുനേത്രയെ മത്സരിപ്പിക്കാനെടുത്ത തീരുമാനം തെറ്റിപ്പോയെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ.
രാഷ്ട്രീയത്തെ വീട്ടിൽപ്രവേശിപ്പിക്കാൻ അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു. പിതൃസഹോദരൻ ശരദ് പവാറിന്റെ മകളും സിറ്റിംഗ് എംപിയുമായ സുപ്രിയ സുലൈക്കെതിരെ ബാരാമതി മണ്ഡലത്തിലാണ് സുനേത്ര മത്സരിച്ചത്. എന്നാൽ പരാജയപ്പെട്ടു.
പിന്നീട് സുനേത്ര രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. തന്റെ സഹോദരിമാരെയെല്ലാവരെയും സ്നേഹിക്കുന്നതായി അജിത് പറഞ്ഞു.