പുതിയ ഡാം എന്ന കേരളത്തിന്റെ ആവശ്യത്തിനൊപ്പം: ജോസ് കെ. മാണി
Tuesday, August 13, 2024 2:22 AM IST
ന്യൂഡൽഹി: മുല്ലപ്പെരിയാർ വിഷയത്തിൽ കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്ന് ഉചിതമായ തീരുമാനം ഉണ്ടാകണമെന്ന് രാജ്യസഭാ എംപി ജോസ് കെ. മാണി.
കേരളത്തിന് സുരക്ഷാ, തമിഴ്നാടിന് വെള്ളം ഈ മുദ്രാവാക്യം തന്നെയാണ് കേരള കോണ്ഗ്രസ് എമ്മിനും ഉള്ളതെന്നും ഡൽഹിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ജോസ് കെ. മാണി വ്യക്തമാക്കി.
പുതിയ ഡാം എന്ന കേരളത്തിന്റെ ആവശ്യം തമിഴ്നാട് സർക്കാർ വിശാല മനസോടെ കാണുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.