രാഹുലിനെ കാണാൻ മത്സ്യത്തൊഴിലാളികൾക്ക് അനുമതി നിഷേധിച്ചു
Friday, August 9, 2024 2:21 AM IST
ന്യൂഡൽഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്താൻ മത്സ്യത്തൊഴിലാളികൾക്ക് പാർലമെന്റ് സുരക്ഷാസേന അനുമതി നിഷേധിച്ചു.
കേരളത്തിൽനിന്നുള്ള മുൻ എംപി ടി.എൻ. പ്രതാപനോടൊപ്പം 14 പേരടങ്ങുന്ന മത്സ്യത്തൊഴിലാളി സംഘത്തിന് രാഹുലുമായുള്ള കൂടിക്കാഴ്ചയ്ക്ക് അദ്ദേഹത്തിന്റെ ഓഫീസ് അനുമതി നൽകിയിരുന്നു. എന്നാൽ ഈ സംഘത്തെ രണ്ടു മണിക്കൂറോളം പാർലമെന്റ് സുരക്ഷാസേന തടഞ്ഞുവയ്ക്കുകയായിരുന്നു.
ഒടുവിൽ വിവരമറിഞ്ഞ രാഹുൽ, എംപിമാരായ കെ.സി. വേണുഗോപാൽ, ഗൗരവ് ഗൊഗോയ്, ആന്റോ ആന്റണി, ഡീൻ കുര്യാക്കോസ്, ജ്യോതിമണി, ഇമ്രാൻ പ്രതാപ്ഗഡി എന്നിവർക്കൊപ്പം പാർലമെന്റിന്റെ റിസപ്ഷൻ ഹാളിനുള്ളിൽ മത്സ്യത്തൊഴിലാളികളുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു.