പാലം തകർന്ന് ലോറി പുഴയിൽ വീണു; ഡ്രൈവറെ രക്ഷപ്പെടുത്തി
Thursday, August 8, 2024 2:27 AM IST
പനാജി: ഗോവയെ കർണാടകയുമായി ബന്ധിപ്പിക്കുന്ന ദേശീയപാത 66ൽ പാലം തകർന്ന് ലോറി പുഴയിൽ വീണു. ലോറിയിലുണ്ടായിരുന്ന ഡ്രൈവറെ രക്ഷപ്പെടുത്തി. ഗോവയെയും കർണാടകയെയും ബന്ധിപ്പിക്കുന്ന കാളി നദിക്ക് കുറുകെയുള്ള 40 വർഷം പഴക്കമുള്ള പാലമാണിത്.
ബുധനാഴ്ച പുലർച്ചെ ഒന്നോടെയാണ് സംഭവം. ഈ സമയത്ത് പാലത്തിലൂടെ കടന്നുപോകുകയായിരുന്ന ലോറി പുഴയിലേക്കു പതിക്കുകയായിരുന്നു.
സംഭവത്തെ തുടർന്ന് ബുധനാഴ്ച പുലർച്ചെ പുതിയ പാലത്തിലൂടെയുള്ള ഗതാഗതം കുറച്ചുനേരം നിർത്തിവച്ചു. പിന്നീട് ചെറിയ വാഹനങ്ങൾ കടത്തിവിട്ടതായി കാർവാർ പോലീസ് അറിയിച്ചു.