എൽ.കെ. അഡ്വാനി ആശുപത്രിയിൽ
Wednesday, August 7, 2024 2:52 AM IST
ന്യൂഡൽഹി: മുതിർന്ന ബിജെപി നേതാവ് എൽ.കെ. അഡ്വാനിയെ ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുൻ ഉപപ്രധാനമന്ത്രിയായിരുന്ന, 96 വയസുള്ള അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.
ന്യൂറോളജി വിഭാഗത്തിലെ സീനിയർ കണ്‍സൾട്ടന്റ് ഡോ. വിനിത് സൂരിയുടെ നേതൃത്വത്തിലുള്ള സംഘമാണു ചികിൽസയ്ക്ക് നേതൃത്വം നൽകുന്നത്.
രണ്ടു മാസം മുന്‍പ് ഡൽഹി എയിംസിലും പിന്നീട് കഴിഞ്ഞ മാസം ആദ്യം ഡൽഹി അപ്പോളോ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നെങ്കിലും രണ്ടു ദിവസത്തിനകം വീട്ടിലേക്കു മടങ്ങിയിരുന്നു