ഒന്പതു കൻവാർ തീർഥാടകർ വൈദ്യുതാഘാതമേറ്റു മരിച്ചു
Tuesday, August 6, 2024 2:29 AM IST
ഹാജിപുർ: ബിഹാറിലെ വൈശാലിയിൽ കൻവാർ തീർഥാടകർ സഞ്ചരിച്ച വാഹനം ഹൈ ടെൻഷൻ വൈദ്യുതി ലൈനിൽ തട്ടി ഒന്പതു പേർ മരിച്ചു. രണ്ടു പേർക്ക് ഗുരുതരമായി പൊള്ളലേറ്റു. സുൽത്താൻപുർ ഗ്രാമത്തിൽ ഞായറാഴ്ച രാത്രി 11നായിരുന്നു സംഭവം.
സോനെപുരിലെ ബാബാ ഹരിഹർനാഥ് ക്ഷേത്രത്തിലേക്കു ജലാഭിഷേകത്തിനായി പോകുകയായിരുന്നു ഇവർ. സംഭവത്തിൽ നടുക്കം രേഖപ്പെടുത്തിയ മുഖ്യമന്ത്രി നിതീഷ് കുമാർ, മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് നാലു ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.