കേന്ദ്ര സംസ്ഥാന വിഹിതമുൾപ്പെടെ 9337.35 കോടിയാണ് വകയിരുത്തിയത്. ഇതിൽ കേന്ദ്ര വിഹിതം 6901.97 കോടിയാണ്. കേന്ദ്രീയ, നവോദയ വിദ്യാലയങ്ങൾ ഉൾപ്പെടെ 10,080 സ്കൂളുകളാണ് പദ്ധതിയിൽ ഉൾപ്പെടുത്തുക.
1,216.18 കോടിയാണ് 2023-24 സാന്പത്തിക വർഷത്തിൽ പദ്ധതിയിൽ കേന്ദ്ര വിഹിതമായി നൽകിയത്. 2023-24 സാന്പത്തിക വർഷത്തിൽ സമഗ്ര ശിക്ഷ പദ്ധതിയുടെ പുതുക്കിയ ബജറ്റ് 33,000 കോടിയാണ്. ഇതിൽ 32,582.01 കോടി സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും നൽകി.