2029 ലും എൻഡിഎ മുന്നണി സർക്കാർ രൂപീകരിക്കുമെന്ന് അമിത് ഷാ
Monday, August 5, 2024 1:30 AM IST
ചണ്ഡിഗഡ്: കേന്ദ്രത്തിലെ എൻഡിഎ സർക്കാർ ദുർബലമാണെന്ന പ്രതിപക്ഷ ആരോപണം ചോദ്യംചെയ്ത് ആഭ്യന്തരമന്ത്രി അമിത് ഷാ. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം എൻഡിഎ സർക്കാർ കാലാവധി പൂർത്തിയാക്കുമെന്നുമാത്രമല്ല 2029 ൽ നടക്കുന്ന തെരഞ്ഞെടുപ്പിലും വിജയിച്ച് സർക്കാർ രൂപീകരിക്കുമെന്നും അമിത് ഷാ അവകാശപ്പെട്ടു. ചണ്ഡിഗഡിലെ മണിമാജ്റ കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.